വ്യത്യസ്തമായ ആംബിയന്‍സില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. രുചിയേറിയ ഭക്ഷണത്തോടൊപ്പം തന്നെ റെസ്റ്റുറന്റുകളുടെ ആംബിയന്‍സും ഇന്ന് ശ്രദ്ധിയ്ക്കുന്ന ഒരു ഘടകം തന്നെയാണ്. വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ ഒരിടം ഒരുങ്ങിയിരിയ്ക്കുകയാണ്. ആകാശത്ത് ഇരുന്നുള്ള ഭക്ഷണം കഴിയ്ക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 100 അടി ഉയരത്തിലുള്ള ഒരു ‘സ്‌കൈ ഡൈനിങ്’ റെസ്റ്റോറന്റാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം ആകാശ ഡൈനിങ് ഒരുക്കുന്ന ഫ്‌ലൈ ഡൈനിങ് കമ്പനി തന്നെയാണ് ഈ അവസരവും ഒരുക്കുന്നത്. Read More…