ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുമെന്നപ്പോലെ ത്വക്കിനെയും കാന്‍സര്‍ പിടികൂടാം. എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മത്തിലെ കാന്‍സറിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്. കാന്‍സറിന്റേതായ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ഗൗരവമായി എടുക്കാതിരിക്കുന്നതാണ് രോഗതീവ്രത കൂട്ടുന്നത്. ചര്‍മ്മത്തിലെ കാന്‍സറുകള്‍ പൊതുവേ അപകടകാരിയല്ലെങ്കിലും, ചിലത് മാരകമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ച തന്നെയാണ് ചര്‍മ്മത്തിലെ കാന്‍സറിന്റെയും കാരണം. മെലനോമ, ചര്‍മ്മത്തിലെ മറ്റു കാന്‍സറുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി ചര്‍മ്മത്തിലെ കാന്‍സറിനെ തിരിക്കാം. മെലനോമ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് Read More…
Tag: Skin Cancer
14 വയസുകാരന്‍ അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞനായി; സ്‌കിന്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുന്ന സോപ്പ് കണ്ടുപിടിച്ചു
കൈകള്‍ സോപ്പിട്ട് കഴുകുന്ന ലാഘവത്തില്‍ ത്വക്ക് അര്‍ബുദം തടയാന്‍ കഴിയുന്ന ഒരു ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊരു നല്ല ആശയമായി തോന്നുന്നെങ്കില്‍ അമേരിക്കയിലെ 14 വയസ്സുകാരന്‍ ഹേമാന്‍ ബെക്കെലെയ്ക്ക് വേണ്ടി കയ്യടിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഒരു ബാര്‍ സോപ്പ് രൂപത്തില്‍ മെലനോമ ചികിത്സയായിരുന്നു പയ്യന്റെ കണ്ടെത്തല്‍. ഇതിലൂടെ വിര്‍ജീനിയ അന്നന്‍ഡേലിലുള്ള ഡബ്‌ള്യൂ.ടി. വുഡ്സണ്‍ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഹേമാന്‍ ബെക്കെലെ, 2023-ലെ 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിലെ വിജയിയായി 25,000 ഡോളര്‍ Read More…


