വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം Read More…
Tag: SJ Suryah
‘പ്രത്യേക ബോഡി ലാംഗ്വേജാണ് ഷൈനിന്, വിസ്മയിപ്പിച്ച അഭിനേത്രിയാണ് നിമിഷ…’ മലയാള താരങ്ങളെക്കുറിച്ച് എസ്.ജെ സൂര്യ
അന്യഭാഷചിത്രങ്ങൾ എന്നും ഏറ്റെടുക്കുന്നവരാണ് മലയാളികൾ. നിറഞ്ഞ കയ്യടിയോടെയാണ് ജിഗര്‍തണ്ട എന്ന സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും അന്ന് പറഞ്ഞിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം കേന്ദ്രകഥാപാത്രമായി ഷൈൻ ടോം ചാക്കോയും നായികയായി നിമിഷ സജയനും എത്തുന്നുണ്ട്. തമിഴ്-ഭാഷാ കാലഘട്ടത്തിലെ ആക്ഷൻ കോമഡി ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗം പോലെ കാർത്തിക് സുബ്ബരാജ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ Read More…
”മാര്‍ക്ക് ആന്റണി”യ്ക്കും ”ബാഷ”യിലെ രഘുവരനും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് നടന്‍ വിശാല്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലുള്ള ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് വന്ന വഴിയെ കുറിച്ചുള്ള കൗതുകകരമായ കാര്യം തുറന്നു പറഞ്ഞിരിയ്ക്കുകയാണ് വിശാല്‍. ബാഷയിലെ രഘുവരന്റെ കഥാപാത്രമായ മാര്‍ക്ക് ആന്റണിയെന്ന പേരാണ് തന്റെ സിനിമയ്ക്കായി കടമെടുത്തതെന്നാണ് വിശാല്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചിത്രം ”മാര്‍ക്ക് ആന്റണി”യുടെ Read More…