സംവിധായകനായി വന്ന് തിരക്കേറിയ നടനായി മാറിയ എസ്‌ജെ സൂര്യയ്ക്ക് ഇപ്പോള്‍ നിന്നുതിരിയാന്‍ നേരമില്ല. അസാധ്യമായ അഭിനയമികവിലൂടെ സ്വന്തം ഇടം കണ്ടെത്തി തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടക്കുന്ന എസ്.ജെ. സൂര്യ ഇപ്പോള്‍ മലയാളത്തിലേക്ക് എത്തുകയാണ്. ഫഹദിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ താരം എത്തുമെന്നാണ് വിവരം. ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയപ്രതിഭകളുടെ സംഗമം. എസ് ജെ സൂര്യയുടെ മലയാളസിനിമയിലെ അരങ്ങേറ്റം അടയാളപ്പെടുത്തുന്ന സിനിമയാണ് ഇത്. Read More…