Featured Movie News

മുത്തച്ഛന്റെ വഴിയിൽ കൊച്ചുമകൻ: ശിവാജി ഗണേശന്റെ കുടുംബത്തിൽ നിന്ന് നായകനായി ദർഷൻ ഗണേശൻ

കുട്ടിക്കാലം മുതൽ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ചെറുമകനായ ദർഷൻ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനാണ് ദർഷൻ. എന്നാൽ ചെറുപ്പത്തിലെ സ്വതവേയുള്ള ലജ്ജയും സഭാകമ്പവും അതിന് വലിയ തടസമായിരുന്നു. തുടർന്ന് നൃത്തവും കർണാടക സംഗീതവും നാടക അഭിനയവും പഠിക്കാൻ തുടങ്ങിയതോടെ ദർഷന്റെ ആത്മവിശ്വാസം ഉയർന്നു. കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ സഭാകമ്പം പൂർണമായും മാറുകയും, ജീവിതം സിനിമയ്ക്കും അഭിനയത്തിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. Read More…