യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരഭാരത്തെ മുഴുവന്‍ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ശീര്‍ഷാസനത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതില്‍ പ്രാവിണ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസകരമായ യോഗാസനം Read More…