രൂപി കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി നന്നായി കവിത എഴുതുമായിരുന്നു. എന്നാല്‍ അധുനിക യുഗത്തിന്റെ കാവ്യ ശബ്ദമായി താന്‍ മാറുമെന്ന് അവള്‍ ഒരിക്കല്‍ പോലും ചിന്തിച്ചട്ടുണ്ടാവില്ല. രൂപി 2009 മുതല്‍ കവിതകളെഴുതും. എന്നാല്‍ പ്രശസ്തി കൈവരിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. വെറും 3 കവിതകളിലൂടെ ജനപ്രീതി നേടിയിരിക്കുകയാണ് രൂപി. 1992ല്‍ പഞ്ചാബിലായിരുന്നു രൂപിയുടെ ജനനം. മൂന്നാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ രൂപി വളര്‍ന്നതും താമസിക്കുന്നതും കാനഡയിലാണ്. ഗാര്‍ഹിക പീഡനവും , ലൈംഗികാതിക്രമവുമെല്ലം രൂപിയുടെ തുലിക തുമ്പില്‍ കവിതകളായി പിറന്നു. Read More…