‘Don’t yuck someone’s yum’ എന്നൊരു പ്രശസ്തമായ ചൊല്ലുണ്ട്. മറ്റൊരാൾക്ക് ഇഷ്ടമുള്ളതോ അവർ ആസ്വദിക്കുന്നതോ ആയ കാര്യങ്ങളെ വെറുതെ കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുത് എന്നാണ് ഇതിന്റെ സാരം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ, കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഒരു നാടിന്റെ ഭക്ഷണശൈലിയെ രൂപപ്പെടുത്തുന്നത്. ആഹാര രീതികളിലെ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ രുചിക്കൂട്ടുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് നാഗാലാൻഡ്. പുഴുക്കളെയും ഒച്ചുകളെയും നായയിറച്ചിയെയുമൊക്കെ ഭക്ഷണമാക്കുന്ന നാഗാലാൻഡിലെ ആഹാരരീതികൾ പലപ്പോഴും മറ്റുള്ളവരിൽ വലിയ കൗതുകമാണ് ഉണർത്താറുള്ളത്. Read More…

