Featured Movie News

വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്; ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ “സൈലൻ്റ് വിറ്റ്നസ്”- ആദ്യഗാനം റിലീസായി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ലെ ആദ്യ ഗാനം റിലീസായി.  നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിൻ്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. Read More…