തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. തന്നെ പിന്തുണച്ച ഏവരോടും കടപ്പാടുണ്ടെന്നും ഈ ലോകകപ്പ് നേട്ടം നാട്ടുകാർക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ടീമിന് Read More…

