ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗർഭിണികളെ ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. ഗൈനക്കോളജി ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ തുടർച്ചയായി മൂന്ന് ദിവസം രോഗികളെ പരിശോധിച്ചതിനു ശേഷമാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനകോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് Read More…

