Movie News

ചതിച്ചെന്ന് ആരോപണം; ധനുഷും വിശാലും ഉള്‍പ്പെടെ നാലു യുവതാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ ചുവപ്പുകാര്‍ഡ്

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തമിഴിലെ നാലു യുവതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. ധനുഷ്, സിലംബരസന്‍, വിശാല്‍, അഥര്‍വ എന്നിവര്‍ക്കാണ് ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ബോഡിയാണ് ഈ തീരുമാനമെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ച വാര്‍ത്തയാണ് ഇത്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയില്‍ 27 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്നാണ് സിമ്പുവിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനാണ് Read More…