നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ടു യുവതികളുൾപ്പെടെ നാലുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാൽ, സുമിത്, രാധ, ബബിത എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ്, ഇവരെ മുംബൈ പോലീസിന് കൈമാറി. കുനാലും സുമിതുമാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്. രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി മൂന്ന് ഷൂട്ടർമാർക്ക് തോക്കുകൾ കൈമാറുകയായിരുന്നു. ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ ഷ്രോഫ് ഞായറാഴ്ച വൈകുന്നേരം മുംബൈ ജുഹൂവിൽ Read More…

