കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് Read More…
Tag: shoot
11 സെക്കൻഡിനുള്ളിൽ 3 വെടിയുണ്ടകൾ: സിനിമാ സ്റ്റൈല്‍ കൊലപാതകം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യുവാവിനെ അയാളുടെ സുഹൃത്ത് നെഞ്ചിൽ മൂന്ന് തവണ വെടിവെച്ച് കൊല്ലുകയും, മറ്റൊരു കൂട്ടാളി ഈ ക്രൂരകൃത്യം കാമറയിൽ പകർത്തുകയും ചെയ്തു. അതും 11 സെക്കൻഡിനുള്ളിൽ 3 വെടിയുണ്ടകൾ പായിച്ച്. ബുധനാഴ്ചയാണ് സംഭവം. കേസിന്റെ ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിന്റെ അസ്വസ്ഥജനകമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മരിച്ചത് ആദിൽ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്യാംനഗർ നിവാസിയായ ജുൽകുമാറാണ് വെടിവെച്ചത്. നിർദ്ദേശങ്ങൾ നൽകുന്നയാളുടെ ശബ്ദം തങ്ങൾ Read More…
മുന്‍കാമുകൻ വധുവിനെ വെടിവച്ചു കൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബ്യൂട്ടിപാർലറിനുള്ളിൽ
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ വിവാഹ ആഘോഷം വിലാപമായി മാറി. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഞായറാഴ്ച ബ്യൂട്ടിപാർലറിനുള്ളിൽ വധുവിനെ കാമുകൻ വെടിവെച്ച് കൊന്നത്. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9 മണിയോടെ വധു സുഹൃത്തുക്കളോടൊപ്പം പ്രദേശത്തെ ബ്യൂട്ടിപാർലറിൽ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. മറ്റൊരാളുമായി വിവാഹം നടന്നതിൽ അസ്വസ്ഥനായ ദീപക്, പാർലറിന്റെ ജനലിന്റെ ഗ്ലാസ് തകർത്ത് അകത്തകടന്ന് മുന്‍കാമുകിയെ പിസ്റ്റൾ ഉപയോഗിച്ച് Read More…
ഓഹരിവിപണിയില്‍ നഷ്ടം: ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്ന് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ചു മരിച്ചു
കടപ്പ: ആന്ധ്രാപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. കടപ്പ ജില്ലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. 55 കാരനായ വെങ്കിടേശ്വരലു എന്ന പോലീസുകാരനാണ് കൊടും പാതകം ചെയ്തത്.കുടുംബപരമായ പ്രശ്‌നങ്ങളും സാമ്പത്തീക ബാദ്ധ്യതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍. കടപ്പയിലെ രണ്ടാം നമ്പര്‍ ടൗണ്‍ സ്‌റ്റേഷനില്‍ റൈട്ടറായിരുന്നു വെങ്കിടേശ്വരലു. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. Read More…




