പറവൂർ: പ്രണയത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടിൽ ശശികുമാർ-സാബിത ദമ്പതികളുടെ മകൾ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുൻപ് സുരമ്യ ഈ ബന്ധത്തിൽനിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാമെന്ന് Read More…

