Oddly News

‘ക്വട്ടേഷന്‍ പണി’ക്ക് ഇനി റോബോട്ട് ഇറങ്ങു​മോ? ഫാക്ടറി തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് റോബോട്ട്; ടെക് ലോകം ഞെട്ടലില്‍

ലോകം മുഴുവന്‍ ഇപ്പോള്‍ സംസാരം എഐയെക്കുറിച്ചും റൊബോട്ടിക്സിനെക്കുറിച്ചുമാണ്. മനുഷ്യാദ്ധ്യാനം ആവശ്യമില്ലാതാകുന്ന യന്ത്രങ്ങള്‍ നമുക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം. എന്നാല്‍ ടെക് ലോകത്തെ ഇപ്പോള്‍ ഞെട്ടിക്കുന്നത് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന ഒരു റൊബോട്ടിന്റെ വീഡിയോയാണ്. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വീഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികൾക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. ഒരു മനുഷ്യന്‍ Read More…

Crime

CCTV തകർത്ത് ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട് 21 കുട്ടികൾ: ഝാർഖണ്ഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ഝാർഖണ്ഡിലെ ചൈബാസയിലെ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത 21 തടവുകാർ ഗേറ്റുകൾ ബലമായി തകർത്ത് സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷം അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം മുഴുവനും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിതടവുകാർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാന റോഡിലേക്ക് ഓടുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. യൂണിഫോം ധരിച്ച രണ്ട് ഗാർഡുകളിൽ ഒരാൾ, പ്രായപൂർത്തിയാകാത്തവരെ വടിയും വാതിലിന്റെ പിടിയും ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തടവുകാർ Read More…