പൂനെ: മഹാരാഷ്‌ട്രയില്‍ കൊലക്കേസ് പ്രതിയെ കോടതിവളപ്പില്‍ അരിവാളുകൊണ്ട് വെട്ടിവീഴ്‌ത്തി അക്രമിസംഘം കടന്നുകളഞ്ഞു. വെട്ടേറ്റയാള്‍ അതീവഗുരുതര നിലയില്‍. പൂനെയിലെ ശിവാജിനഗര്‍ കോടതിയുടെ നാലാം നമ്പര്‍ ഗേറ്റിന് പുറത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണ് ആക്രമണം. ആയുധധാരികളായ നാലോളം വരുന്ന സംഘം അരിവാള്‍കൊണ്ട് മന്ദര്‍ കിവ്‌ഡെ എന്നയാളെ ആക്രമിക്കുകയും വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഇരുചക്രവാഹനങ്ങളില്‍ രക്ഷപ്പെടുകയുമായിരുന്നു. മന്ദര്‍ കിവ്‌ഡെയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ Read More…

