അന്യഭാഷചിത്രങ്ങൾ എന്നും ഏറ്റെടുക്കുന്നവരാണ് മലയാളികൾ. നിറഞ്ഞ കയ്യടിയോടെയാണ് ജിഗര്‍തണ്ട എന്ന സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും അന്ന് പറഞ്ഞിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം കേന്ദ്രകഥാപാത്രമായി ഷൈൻ ടോം ചാക്കോയും നായികയായി നിമിഷ സജയനും എത്തുന്നുണ്ട്. തമിഴ്-ഭാഷാ കാലഘട്ടത്തിലെ ആക്ഷൻ കോമഡി ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗം പോലെ കാർത്തിക് സുബ്ബരാജ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ Read More…
Tag: Shine Tom Chacko
‘ചീത്തപ്പേരുള്ള ഞാന്‍, വിലക്കുള്ള ശ്രീനാഥ് ഭാസി… ഞങ്ങളെവച്ച് സിനിമ ചെയ്തപ്പോഴോ ? ഷൈൻ ടോമിന് തഗ്ഗ് മറുപടിയുമായി സോഹന്‍
സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം Read More…
തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാഗ മാർട്ടിൻ ജോഡികള്‍- ദമാ ദമാ തരംഗമാകുന്നു
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സംഗീതം പകർന്ന ദമാ ദമാ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…
തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…
‘ആദ്യ സിനിമ ആദ്യ പ്രണയം പോലെയാണ്’; ”ചാപ്‌റ്റേഴ്‌സി”ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് ഷൈന്‍ ടോം ചാക്കോ എത്തിയത്. 9 വര്‍ഷം സംവിധായകന്‍ കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. 2011-ല്‍ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ ഭാഗമാകാന്‍ ഷൈന് സാധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷൈന്‍ ടോം ചാക്കോ നിരവധി സിനിമകളില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ എത്തി. നായക വേഷവും സഹനായക വേഷവും Read More…
രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്‍; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…
മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…







