പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…

