നവംബര്‍ – ഡിസംബര്‍ കാലത്ത് ഇന്റര്‍നെറ്റ് തുറന്നാല്‍ വെളുത്ത മഞ്ഞുപുതപ്പിനും സൂര്യപ്രകാശം കടന്നുവരാത്ത കാലാവസ്ഥയ്ക്കും പ്രശസ്തമായ യൂറോപ്പിലെയും അമേരിക്കയിലെയും ശൈത്യകാലത്തെക്കുറിച്ചും വാതോരാതെ ഇന്ത്യാക്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇന്ത്യയിലും സമാന കാലാവസ്ഥയും പ്രകൃതിയുടെ വിസ്മയവും ആസ്വദിക്കാനുള്ള ടൈമാണ് ഇപ്പോള്‍. കുളു, മണാലി, ഷിംല എന്നിവിങ്ങളെല്ലാം വരുന്ന ഹിമാചല്‍ പ്രദേശ് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അതിമനോഹരമായ ശൈത്യകാല വിസ്മയഭൂമിയായി മാറിയിരിക്കുകയാണ്. ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ റിഡ്ജ്, സന്ദര്‍ശകരുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. സ്‌നോമാന്‍ നിര്‍മ്മാണം, സ്‌നോബോള്‍ പോരാട്ടങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവ പ്രദേശങ്ങള്‍ കയ്യടക്കുകയാണ്. Read More…
Tag: Shimla
പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം
ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…