Movie News

ജയലളിതയ്ക്കുവേണ്ടി സ്വയം കുരിശിലേറിയ ആരാധകന്‍; നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി

ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹുസൈനിയുടെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും. ‘ഹു’ എന്നറിയപ്പെട്ടിരുന്നു ഹുസൈനി രക്താര്‍ബുദത്തോടുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തമിഴ്‌നാട് ആര്‍ച്ചറി അസോസിയേഷന്റെ സ്ഥാപകകനും നിലവിലെ ജനറല്‍ സെക്രട്ടറിയുമാണ്.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകനായിരുന്ന ഹുസൈനി 2015 ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി സ്വയം കുരിശിലേറി വിവാദം സൃഷ്ടിച്ചിരുന്നു. 300 കിലോഗ്രാം Read More…