Sports

‘കാമുകിയുമായി കറക്കം, ദിനവും 10 റീൽസ്’, അർഷ്ദീപിന്റെ ‘സഹായത്താല്‍’; എതിര്‍ ടീമിന് ജയം; ദയനീയ പ്രകടനത്തില്‍ ട്രോളുകളുമായി ആരാധകർ

മൊഹാലി: ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ദയനീയ ബോളിങ് പ്രകടനം. ലുധിയാന ലയൺസ് നായകനായ അർഷ്ദീപ്, ഫസിൽക്ക ഫാൽക്കൺസിനെതിരായ മത്സരത്തിൽ വിക്കറ്റൊന്നും ലഭിക്കാതെ നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ശുഭ്മൻ ഗിൽ അണിനിരന്ന ഫാൽക്കൺസ് ഒരു റൺസിന് വിജയിക്കുകയും ചെയ്തു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലുധിയാനയ്ക്കായി കാർത്തിക് ചദ്ദ (4/9) മികച്ച ബോളിങ് പുറത്തെടുത്തതോടെ ഫാൽക്കൺസ് 170 റൺസിൽ ഒതുങ്ങുകയായിരുന്നു. 21 പന്തിൽ Read More…