Lifestyle

ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും

വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. Read More…