Lifestyle

മൊട്ടയടിച്ചാൽ താരൻ പമ്പകടക്കുമോ? സത്യമെന്ത്? വിദഗ്ധർ പറയുന്നു!

തല മൊട്ടയടിക്കുന്നത് താരന്‍ പുറമെ കാണുന്നത് കുറച്ചേക്കാം, എന്നാല്‍ ചര്‍മ്മത്തിനടിയില്‍ സംഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നത്തിന് ഇത് പരിഹാരമല്ല. ഏറ്റവും സാധാരണമായ ഒരു ശിരോചര്‍മ്മ പ്രശ്‌നമാണ് താരന്‍. എങ്കിലും ഇതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും പെട്ടെന്നുള്ള പരിഹാര മാര്‍ഗ്ഗങ്ങളും പ്രചാരത്തിലുണ്ട്. തല മൊട്ടയടിച്ചാല്‍ താരന്‍ പൂര്‍ണ്ണമായും മാറുമെന്നത് അത്തരത്തിലൊരു വിശ്വാസമാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വല്ല തെളിവുമുണ്ടോ ? താനെയിലെ കിംസ് (KIMS) ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. ശ്വേത നഖാവ പറയുന്നത്, ഈ വിശ്വാസത്തിന് വൈദ്യശാസ്ത്രപരമായ അടിത്തറയില്ലെന്നാണ്. ‘മൊട്ടയടിക്കുന്നത് Read More…