പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി. ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. Read More…