ദുബായിൽ നടന്ന ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിൽ അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെയും ബോളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടെയും മികവിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. നാല് തവണ ജീവൻ ലഭിച്ച ഷെഫാലി 40 പന്തിൽ നിന്ന് 64 റൺസ് Read More…
Tag: Shafali Verma
‘കേറിപ്പോകാന്‍……’ ഷെഫാലിയോട് പാക്ക് ക്യാപ്റ്റൻ; ഫാത്തിമ സനയ്ക്ക് ഐസിസിയുടെ പണി! പിഴയും ഡിമെറിറ്റ് പോയിന്റും -വീഡിയോ
ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പ്രകോപനപരമായി ആഘോഷ പ്രകടനം നടത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കർശന നടപടിയെടുത്തു. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ് ഔട്ടിലേക്ക് കൈ ചൂണ്ടി ‘കയറിപ്പോകാൻ’ ആവശ്യപ്പെട്ടതാണ് വിവാദമായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വെറും 55 റൺസിന് പുറത്തായതിന് പിന്നാലെയായിരുന്നു പാക്ക് നായികയുടെ ഈ പ്രകോപനം. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഫാത്തിമ സനയുടെ മാച്ച് ഫീയുടെ 10 ശതമാനം പിഴയായി ഒടുക്കാൻ Read More…
ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്
വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ജയം ഇന്ത്യന്‍ വനിതകള്‍ക്ക്. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 128 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കൊപ്പം മികച്ച ഫീല്‍ഡിങ്ങിലൂടെ മൂന്നു ബാറ്റര്‍മാരെ റണ്ണൗട്ടാക്കിയത് ജയത്തിന് അടിത്തറയിട്ടു. മറുപടി പറഞ്ഞ ഇന്ത്യ 11.5 ഓവറില്‍ 49 പന്ത് ബാക്കിനില്‍ക്കെ വിജയതീരത്തെത്തി. 34 പന്തില്‍ 11 Read More…
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഷഫാലി വര്‍മ്മ ; ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ദ്ധശതകം കുറിച്ചു
മത്സരം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ വനിതാടീമിന് ഒരു മത്സരത്തിനപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ആദ്യമായി ഒരു മെഡല്‍ കാത്തിരിക്കുകയാണ്. മഴ വഴിമുടക്കിയ ഇന്ത്യാ മലേഷ്യാ മത്സരം പക്ഷേ അവിസ്മരണീയമായ മത്സരമായി മാറിയത് വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്കാണ്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അര്‍ദ്ധശതകം നേടുന്ന ഇന്ത്യാക്കാരിയായിട്ടാണ് ഷഫാലി റെക്കോഡ്ബുക്കില്‍ പ്രവേശിച്ചു. ഹാംഗ്ഷൂവില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ ഷഫാലി 67 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ താരം ഫിഫ്റ്റിയില്‍ Read More…




