വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ് ഡോക്‌ടറെ കാണാന്‍ എത്തിയത്.” ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിചാരിക്കുന്ന രീതിയില്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്നൊരു തോന്നലാണ്. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ജോലി ചെയ്യാതിരിക്കുമ്പോള്‍ മനസ് എങ്ങോട്ടോ മാറിപ്പോകുന്നു. Read More…