മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജീത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം കണ്‍സെപ്റ്റ് Read More…