Crime

കൊന്നശേഷം സ്വര്‍ണം കവരും, മൃതദേഹം കത്തിക്കും, ലക്ഷ്യം ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍; അമ്മയും മകനും പിടിയില്‍

സ്വർണവും പണവും കവരുന്നതിനായി സ്ത്രീകളെ കൊലപ്പെടുത്തിയിരുന്ന അമ്മയും പ്രായപൂർത്തിയാകാത്ത മകനും തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ അറസ്റ്റിലായി. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂപള്ളി സ്വദേശിയായ ചാക്കലി രജിതയുടെയും മകന്റെയും ക്രൂരകൃത്യങ്ങൾ പുറത്തുവരുന്നത്. തനിച്ചു ജീവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയും മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുമാണ് ഇവരുടെ രീതി. അന്വേഷണത്തിനിടെ മറ്റ് രണ്ട് കുറ്റകൃത്യങ്ങളിൽക്കൂടി ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. രാമക്കപേട്ട ഗ്രാമത്തിൽ കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ഭൂപള്ളി സ്വദേശി Read More…