അറസ്റ്റിലായ വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഞെട്ടിയത് ‘ഭര്‍ത്താക്ക’ന്മാരായ മൂന്നു യുവാക്കള്‍. പരിശോധനഫലം വന്നപ്പോള്‍ യുവതി എച്ച്.ഐ.വി പോസിറ്റീവ്. തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നിന്ന് യുവതിയെ വിവാഹം കഴിച്ച മൂന്ന് യുവാക്കള്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസിറ്റീവ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ ഈ രണ്ടുസംസ്ഥാനങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതര്‍ നെട്ടോട്ടത്തിലായി. കാരണം ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പരിശോധനകള്‍ നടത്തുകയും മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാനുള്ള നടപടികളും എടുക്കണം. Read More…