കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് വഡോദരയിൽ നിന്നുള്ള 103 വയസ്സുകാരിയായ കാശിബ. മഹാരാജ സയാജിറാവു സർവ്വകലാശാലയ്ക്ക് സമീപം ഇന്നും ചായക്കട നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് ഇവർ പ്രചോദനമാകുന്നത്. പ്രായത്തിന്റെ അവശതകൾ മറന്ന് ഇഞ്ചി ചതയ്ക്കുന്നതും ചായ തിളപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. തലമുറകളായി വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ് ഇവരുടെ ഇഞ്ചി ചായ. വിശ്രമിക്കേണ്ട പ്രായത്തിലും സ്വയം പര്യാപ്തതയോടെയും നിശ്ചയദാർഢ്യത്തോടെയും ജോലി ചെയ്യുന്ന കാശിബയെ ‘യഥാർത്ഥ ഇൻഫ്ലുവൻസർ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. View Read More…

