കല്ലുകളും പാറകളും ഒരു തരത്തിലും അനങ്ങാതെ ജീവന്റെ ഒരു ലക്ഷണങ്ങളുമില്ലാതെ നിലനില്ക്കുന്നവയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ധാരണങ്ങളൊക്കെ തിരുത്തി സ്വന്തമായി വളരാനും രൂപം മാറാനും എന്തിനേറെ പ്രത്യുത്പാദനം നടത്താന്‍ പോലും കഴിവുള്ള കല്ലുകള്‍ ഭൂമിയിലുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. എന്നാല്‍ നേരെ റൊമാനിയയിലെത്തിയാല് ഇത്തരത്തില്‍ ജീവനുള്ള അത്ഭുത കല്ലുകളെ നേരിട്ടു കാണാന്‍ സാധിക്കും.കോസ്റ്റെസ്റ്റി എന്ന ചെറിയ ഗ്രാമത്തിലാണ് ട്രോവന്റ് സ്റ്റോണ്‍സ് എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള കല്ലുകളുള്ളത്. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന കല്ലുകള്‍. ഏതാണ്ട് 15 അടി ഉയരം ചെന്ന പാറ കണക്കെയുള്ളവ വരെ Read More…