Celebrity

‘പൊത്തിൽ നിന്ന് ഇറങ്ങിയോ? നേരാങ്ങള തിരിച്ചു വന്നില്ലേ?’; കമന്റുകള്‍ക്ക് മറുപടിയുമായി സീമ ജി നായര്‍

ലൈംഗികാരോപണക്കേസില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി സീമ ജി.നായര്‍. ഇതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇതിനാകട്ടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. ഇപ്പോള്‍ പുതിയ പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍ക്കും അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. ‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ Read More…

Celebrity

എല്ലാം തികഞ്ഞ ഒരു ‘മാം’,ആ കിരീടം സ്വന്തം തലയിൽ ചാർത്താം: ദിവ്യയ്ക്കു മറുപടിയുമായി സീമ ജി. നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക ആരോപണങ്ങളില്‍ വാക്ക്പോരുമായി സൈബറിടങ്ങളില്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളും. മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് രൂക്ഷ വിമര്‍ശനവുമായി എത്തിയ പി.പി.ദിവ്യയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി സീമ ജി. നായര്‍. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നുമായിരുന്നു കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിന്നാലെയാണ് സീമയുടെ മറുപടി പോസ്റ്റ് . ‘എല്ലാം തികഞ്ഞ മാം Read More…

Celebrity

‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. Read More…

Celebrity

‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി…?’; സീമയുടെ മറുപടി

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ.ജി.നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ ആ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു കീഴില്‍ വന്ന കമന്‍റും, അതിന് സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’ എന്നായിരുന്നു കമന്‍റ്. ഇതിന് സീമ നല്‍കിയ മറുപടി ‘ഉണ്ട്’ എന്നാണ്. സീമ ജി.നായരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ അഭിപ്രായം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം Read More…

Celebrity

‘എന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ അഭിനയിപ്പിച്ചവരുണ്ട്, അതും എന്നെ ഫിക്സ് ചെയ്ത ശേഷം… ’ തുറന്നു പറഞ്ഞ് സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു നടിയെന്നതിലുപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസില്‍ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവര്‍ത്തനവുമായി സജീവമായ സീമ സ്‌നേഹ സീമ എന്ന പേരില്‍ Read More…