വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ഒരു ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ലെഗോ കളിപ്പാട്ടങ്ങളുടെ മാതൃകയിലുള്ള ഈ വിഡിയോയിലൂടെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെയും വൈറ്റ് ഹൗസിലെ സുരക്ഷാ വീഴ്ചകളെയുമാണ് പരിഹസിക്കുന്നത്. ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ നടത്തുന്ന നാടകമാണിതെന്നാണ് വിഡിയോയിലെ പ്രധാന ആരോപണം. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രമാണ് പുറത്തെടുക്കുന്നത്’ എന്ന വരികളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഒരു അഹംഭാവി ആണെന്നും Read More…

