ഒരു മരത്തിനു മുകളിൽ സ്കൂട്ടറിലിരിക്കുന്ന സ്ത്രീയുടെയും കുട്ടിയുടെയും വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കേറിയ റോഡരികിലെ മരത്തിൽ, ഏറെ ഉയരത്തിലാണ് സ്കൂട്ടർ നിൽക്കുന്നത്. കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയെത്തുടർന്ന് നിരവധിയാളുകളാണ് തമാശ രൂപേണയുള്ള ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. ഇത്രയും ഉയരത്തിലുള്ള മരത്തിലേക്ക് സ്കൂട്ടർ എങ്ങനെ എത്തി എന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ചിലർ ആ സ്ത്രീയുടെ “പാർക്കിംഗ് മിടുക്കിനെ” കളിയാക്കിയപ്പോൾ, മറ്റു ചിലർ “ഇതൊക്കെ എങ്ങനെ സാധിക്കുന്നു?” എന്നാണ് അത്ഭുതത്തോടെ ചോദിക്കുന്നത്. അതേസമയം, Read More…

