Featured Lifestyle

ഇന്ത്യക്കാര്‍ക്ക് ഇഷ്ടം കടുപ്പമേറിയ കാപ്പിയോട് ! എന്തുകൊണ്ടാണ് ‘ബോൾഡ് ടേസ്റ്റ്’ വിജയിക്കുന്നത്? പിന്നിലെ ശാസ്ത്രം

ഇന്ത്യയുടെ കോഫി സംസ്കാരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും പടരുകയാണ്. വ്യവസായ കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 6.6 ബില്യൺ ഡോളർ മൂല്യമുള്ളതായിരുന്നു ഇന്ത്യൻ കോഫി വിപണി. വർദ്ധിച്ചുവരുന്ന ഉപഭോഗം, നഗര ജീവിതശൈലി, പ്രീമിയം ബ്രൂകളോടുള്ള താൽപ്പര്യം എന്നിവയുടെ ഫലമായി വരും ദശകത്തിൽ വിപണി ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു. പാരമ്പര്യ രീതികളും സ്പെഷ്യാലിറ്റി കോഫികളും ഒരുപോലെ സ്വീകരിക്കപ്പെടുന്നതിനാൽ ഇന്ത്യയിലെ ആഭ്യന്തര കോഫി ഉപഭോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ Read More…

Featured Good News

ശാസ്ത്രത്തിന് നന്ദി; ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു; തരിശുഭൂമി വിളഭൂമിയാക്കി മാറ്റി

ആധുനികശാസ്ത്രത്തിനും അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ക്കും നന്ദി പറയാം. ഇന്ത്യയിലെ മോശമായ രീതിയില്‍ കിടന്ന ശുഷ്‌ക്കവും ശൂന്യവുമായ മണ്ണില്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ ഉപയോഗിച്ച് നടത്തിയ ആധുനിക വല്‍ക്കരണം തരിശുഭൂമിയെ ഒന്നാന്തരം വിളഭൂമിയാക്കി മാറ്റി. ലാന്‍ഡ്സ്‌കേപ്പില്‍ ചാരനിറം മാത്രമുണ്ടായിരുന്ന ഗ്രാമത്തിനും അതിന്റെ ചക്രവാളത്തിനും നല്‍കിയത് ഭാഗ്യത്തിന്റെ പച്ചനിറം. 40 വര്‍ഷമായി ക്രമാതീതമായി പെയ്യുന്ന മഴയും ഭൂഗര്‍ഭജലശോഷണവും മണ്ണൊലിപ്പും വിളനാശവും കൊണ്ട് മധ്യ പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ മതഫേല്‍ ഗ്രാമം നരകമായിരുന്നു. കൃഷിതകര്‍ച്ചയ്‌ക്കൊപ്പം ഗ്രാമീണരെ കടുത്ത ദാരിദ്ര്യവും പിടികൂടി. Read More…

Oddly News

ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ ഏത് പട്ടിക്കും ചാറ്റ് ചെയ്യാം!

കാലത്തിനനുസരിച്ച് സകലതിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായകളെയും മാറ്റാന്‍ ഗവേഷകര്‍. നായകള്‍ക്കായി അവതരിപ്പിക്കുന്നത് സ്മാര്‍ട്ട് ബട്ടണുകള്‍! നായകളുടെ മനസ് അറിയാന്‍ സൗണ്ട്ബോര്‍ഡ് ബട്ടണുകള്‍ സഹായിക്കുമെന്നാണു കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കോവിഡ് കാലത്താണു ചില ഗവേഷകര്‍ നായകളെ ബട്ടണുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന ബട്ടനുകളായിരുന്നു അവര്‍ക്കു പ്രചോദനമായത്. ചില നായകളുടെ ആശയവിനിമയ കഴിവുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതേ രീതി പൂച്ചകളില്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. Read More…