Featured Good News

ഡ്രൈവർ ബോധരഹിതയായി, നിയന്ത്രണം വിട്ട് ബസ്; പതറാതെ അഞ്ച് വിദ്യാർത്ഥികൾ, ഒഴിവായത് വൻ ദുരന്തം! വീഡിയോ

സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയമുണ്ടായപ്പോൾ, അവസരോചിതമായി ഇടപെട്ട് വലിയ ദുരന്തം ഒഴിവാക്കിയ അഞ്ച് വിദ്യാർത്ഥികളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ ഹീറോകള്‍. മിസിസിപ്പിയിൽ , ബുധനാഴ്ച രാവിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ് ഡ്രൈവർ ലിയ ടെയ്‌ലറിന് പെട്ടെന്ന് ആസ്ത്മ അറ്റാക്ക് ഉണ്ടാവുകയും അവർ ബോധരഹിതയായി സ്റ്റിയറിംഗിലേക്ക് വീഴുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലൂടെ നീങ്ങുന്നത് കണ്ട് മുൻസീറ്റിലിരുന്ന ഒരു വിദ്യാർത്ഥി ഉടൻ തന്നെ ഓടിയെത്തി സ്റ്റിയറിംഗ് നിയന്ത്രിച്ചു. ഡ്രൈവർക്ക് ഇടയ്ക്ക് ബോധം തിരിച്ചുകിട്ടിയെങ്കിലും നിമിഷങ്ങൾക്കകം അവർ പിന്നിലേക്ക് Read More…

Crime

ഇക്കിളി ഇട്ടതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് സഹപാഠികൾ; ഗുരുതരപരുക്ക്, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: സഹപാഠികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് കാര്യമായപ്പോൾ കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് ഒടിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരുവിദ്യാർഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ട് കളിച്ചത്. ഈ കളി കാര്യമായപ്പോൾ ആദ്യം ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനൊപ്പം മറ്റ് രണ്ട് കൂട്ടുകാരും കൂടി ചേർന്ന് ഇക്കിളിയിട്ട കുട്ടിയെ വളരെ ക്രൂരമായി തലയിലും മൂക്കിലും ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ Read More…