കാമുകനെ ചൊല്ലി തമ്മിൽ തല്ലുന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സർക്കാർ സ്‌കൂളിലെ പെൺകുട്ടികൾ പരസ്പരം തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് കാണുന്നത്. രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ ആയതാണ് പ്രശ്നങ്ങൾക്ക് കാരണം. കാമുകനുവേണ്ടിയുള്ള വഴക്കിനെ തുടർന്ന് സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ അടിക്കുന്നതും, സംഘർഷം രൂക്ഷമായപ്പോൾ പെൺകുട്ടികൾ നടുറോഡിൽ കിടന്ന് അതിക്രൂരമായി പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ്. Read More…