രോഗവും ജീവിതസാഹചര്യവും അടക്കം പലകാരണങ്ങള്‍ കൊണ്ട് പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീ തുല്യതാ പരീക്ഷയെഴുതി വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായി. 41 കാരി ഡോ. ബെക്സ് ബ്രാഡ്‌ഫോര്‍ഡാണ് അസാധാരണ ഇച്ഛാശക്തിയോടെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഔദ്യോഗികമായി വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവിതത്തിന്റെ തുടക്കത്തില്‍ അനേകം കല്ലുകടികളാണ് ബെക്സിനെ കാത്തിരുന്നത്. കുടുംബത്തിന് അവരുടെ വീട് നഷ്ടപ്പെട്ടു , ബെക്സിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഗോവണിയില്‍ നിന്ന് വീണു Read More…