11 വയസുകാരനെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ബുധനാഴ്ച ഗുജറാത്തില്‍ അമ്രേലി ജില്ലയില്‍, ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂള്‍ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ 39 കാരന്‍ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടി 2024 മുതൽ ഈ സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടി വിസമ്മതിക്കുകയും കരയാൻ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് Read More…

