സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മിലുള്ള സൗഹൃദവും കൂട്ടുകെട്ടും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നാണ്. രണ്ട് ഇതിഹാസങ്ങളും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ സൗഹാര്‍ദ്ദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇരുവരും കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. സൗരവ് പലപ്പോഴും സച്ചിനെ തന്റെ ക്യാപ്റ്റന്‍സി കാലയളവിലെ ശക്തമായ സ്വാധീനവും നിരന്തരമായ പിന്തുണയായും വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, സച്ചിന്‍ ധാര്‍മികവും തന്ത്രപരവുമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുമായിരുന്നു. ഗാംഗുലി എപ്പോഴും സച്ചിന്റെ Read More…