Featured Good News

‘മരുഭൂമിയിലെ കുളിര്‍മഴ’; ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് കരള്‍ പകുത്തു നല്‍കി ആദ്യഭാര്യ

തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് സ്വന്തം കരളിന്റെ 80ശതമാനത്തോളം ദാനംചെയ്ത് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് ആദ്യഭാര്യ. സൗദിയിലെ തായിഫിലെ ഈ അപൂര്‍വ സംഭവം സമൂഹമാധ്യമത്തില്‍ വൈറലാണ്. മനുഷ്യത്വത്തിന്റെയും കരുണയുടേയും നേര്‍രൂപം എന്നാണ് നൂറ സലീം അൽ-ഷമ്മാരി എന്ന സ്ത്രീയെക്കുറിച്ച് കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്നത്. മജീദ് ബാല്‍ദ അല്‍ റോഖി എന്നയാളുടെ ഭാര്യമാരാണ് നൂറ സലീം അൽ-ഷമ്മാരിയും തഗ്‌രീദ് അവധ് അൽ-സാദിയും. തഗ്‌രീദ് വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു. അമേരിക്കയിലെത്തിച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവും തഗ്‌രീദിനായി അല്‍ റോഖി നല്‍കി. Read More…