Spotlight

‘സോളാര്‍ സരിത ഇപ്പോ ഒരു വട്ടപ്പൂജ്യം…, അംബുജാക്ഷനുമായി ഒരു ബന്ധവുമില്ല’; സരിത എസ് നായരുടെ പോസ്റ്റ്

താൻ ഇപ്പോൾ ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ തനിക്ക് അറിയാത്തതാണെന്നും സരിത എസ് നായർ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗാവസ്ഥയ്ക്ക് പിന്നാലെ വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളടക്കം സരിത തുറന്നുപറഞ്ഞത്. കാൻസർ ബാധിച്ച് മരിച്ച ലേഖ അംബുജാക്ഷന്റെ ഭർത്താവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാമ്പത്തിക ഇടപാടുകൾ വെറും ആരോപണം മാത്രമാണെന്നും സരിത പറയുന്നു. ചികിത്സയ്ക്കായി അവർ 5000 രൂപ അയച്ചു തന്നിരുന്നുവെന്നും അത് തിരികെ നൽകാനുള്ള സാമ്പത്തിക സ്ഥിതി തനിക്കുണ്ടായില്ലെന്നും സരിത വ്യക്തമാക്കി. Read More…