ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സരാൻഷ് ജെയിൻ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. വാഷിങ്ടൺ സുന്ദറിനേറ്റ പരുക്കിനെ തുടർന്നാണ് 33കാരനായ സരാൻഷ് ടീമിൽ ഇടംപിടിച്ചത്. വലങ്കയ്യൻ ഓഫ് സ്പിന്നറായ സരാൻഷിന് വാലറ്റത്ത് ബാറ്റ് ചെയ്യാനും മികവുണ്ട്. 2014-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊളംബോ ടെസ്റ്റിൽ കുൽദീപ് യാദവിന് Read More…

