Celebrity

‘ മാധ്യമഗുണ്ടായിസം, ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയപോലെ’; സുജയ പാർവ്വതിക്കെതിരെ സന്തോഷ് ഏച്ചിക്കാനം

ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ച വിവാദവുമായി ബന്ധപ്പെട്ട് ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്നും ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നുവെന്നും സന്തോഷ് ഏച്ചിക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനമില്ലാതെ ‘ഗോവിന്ദചാമിയെ’ ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണെന്ന് സ്ഥാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. Read More…