Featured Sports

ആര്യനായിരുന്നപ്പോള്‍ ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം കളിച്ചു, ഇനി അനയ ഓസ്‌ട്രേലിയയിൽ വനിതാ ബിഗ് ബാഷ് ലീഗിൽ

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിച്ചു. ഈ വർഷം മാർച്ചിലായിരുന്നു അനായ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഭയന്നിരുന്ന ഘട്ടത്തിൽ വീണ്ടുമൊരു അവസരം നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വലിയ നന്ദിയുണ്ടെന്ന് സന്തോഷം പങ്കുവെച്ച് അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കി. മുൻപ് പുരുഷനായിരുന്നപ്പോള്‍ ആര്യൻ ബംഗാർ എന്ന പേരിൽ Read More…

Featured Lifestyle

‘മാറ്റത്തിനും സ്നേഹത്തിനും സമയമെടുക്കും…’: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനായ ബംഗാർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അനായ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകയുമായ അനായ, തന്റെ മാറ്റത്തിന്റെ കഥയും അതിന് കുടുംബം നൽകിയ പിന്തുണയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചു. “ഈ യാത്ര എനിക്കും എന്റെ കുടുംബത്തിനും ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്ക് സമയമെടുത്തു. തുടക്കത്തിൽ എല്ലാവരിലും ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും Read More…