ഏറെ വിവാദമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി വിജയ് ബാബു. തന്നെ പ്രകോപിപ്പിക്കരുതെന്നും, ഇനി അങ്ങനെയുണ്ടായാല്‍ 2010 മുതലുള്ള പഴയ ചാറ്റുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം കുറിച്ചു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ഒരു ബന്ധവുമില്ല. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്നും, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും പരിഹാസ രൂപേണ അദ്ദേഹം Read More…
Tag: sandra thomas
‘മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നത് ലിസ്റ്റിൻ, സിനിമയില്‍നിന്ന് മമ്മൂട്ടി പിന്മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സ്’; സാന്ദ്ര
തന്റെ സിനിമയില്‍നിന്നു മമ്മൂട്ടി പിന്മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സാണെന്നു നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസിയേഴ്‌സ് അസോസിയേഷന്റെ ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’ത്തിലേക്കു മമ്മൂട്ടിയെ വലിച്ചിഴയ്‌ക്കാന്‍ നിര്‍മ്മാതാവ് ലിസ്‌റ്റിന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ മമ്മൂട്ടിയെ കൂടുതൽ വലിച്ചിഴയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫനാണ് വീണ്ടും ഈ വിഷയം കുത്തിപ്പൊക്കിയതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടി ഇടപെട്ടതു ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’വുമായി ബന്ധപ്പെട്ടല്ല. സ്‌ത്രീത്വത്തെ അപമാനിച്ചതിനെക്കുറിച്ചുള്ള തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി, മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി Read More…
കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂക്ക പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്
മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്നയാളാണ് സാന്ദ്ര തോമസ്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയതിനു പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ Read More…
‘എന്നാലും ശോശേ.. നിനക്കെപ്പോഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്?’ ‘ലിറ്റിൽ ഹാർട്സ്’ലെ പ്രണയഗാനം
വമ്പൻ ഹിറ്റ് സമ്മാനിച്ച ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലിറ്റിൽ ഹാർട്സ് “എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഏദൻ പൂവേ….എന്ന് തുടങ്ങുന്ന ഗ ഹൃദയഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ Read More…
രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്‍; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…





