Oddly News

ചിലയിടങ്ങളിൽ വലുത്, ചിലയിടങ്ങളില്‍ ചെറുത്! സമൂസയുടെ വലിപ്പവും വിലയും ഏകീകരിക്കണമെന്ന് ബിജെപി എംപി

നടനും ഗായകനും ബിജെപി എംപിയുമായ രവി കിഷൻ, ജൂലൈ 31 ന് പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ രസകരമായ ഒരു ആവശ്യം ഉന്നയിച്ചു. ഇന്ത്യൻ ലഘുഭക്ഷണമായ സമൂസയുടെ വലുപ്പം ഏകീകരിക്കാന്‍ മാനദണ്ഡമുണ്ടാക്കുന്നതിനുള്ള ഒരു നിയമം കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചില സ്ഥലങ്ങളിൽ സമൂസയുടെ വലുപ്പം വലുതാണ് എന്നാൽ മറ്റ് ചിലയിടങ്ങളിലാകട്ടെ വലിപ്പം കുറവാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിനനുസരിച്ച് വിഭവത്തിന്റെ വിലയും വ്യത്യാസപ്പെട്ടിരിക്കുമെന്നും, അത് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു . ലോക്സഭയിൽ സീറോ അവറിൽ സംസാരിച്ച ഗൊരഖ്പൂർ എംപി, Read More…

Health

അത്തരമൊരു നിര്‍ദേശമില്ല; സമൂസ,ജിലേബി പാക്കറ്റുകളിലെ മുന്നറിയിപ്പില്‍ വിശദീകരണം, വ്യാജറിപ്പോർട്ടെന്ന് പിഐബി

നിരവധി ഇന്ത്യൻ മാധ്യമങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് പിഐബി വസ്തുതാ പരിശോധന വിഭാഗം ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ യാതൊരു വിധത്തിലുമുള്ള നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജോലിസ്ഥലത്ത് കന്റീനുകളിലും മീറ്റിങ് ഹാളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്റെ ദോഷങ്ങളും Read More…

Featured The Origin Story

സുനിത വില്യംസിനൊപ്പം ലോകമെങ്ങും സൂപ്പർഹിറ്റ്; സമൂസയുടെ ജന്മനാട് ഏതാണ്?

ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സുനിതാ വില്യംസിന്റെ ഇഷ്ടഭക്ഷണമായ സമൂസ എന്ന പലഹാരം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണവുമാണ് സമൂസ. ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോയ സമൂസ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രെഷായി ഇരിക്കില്ലെങ്കിലും, ഫഡ് വാമര്‍ ഉപയോഗിച്ച് സമൂസയെ വീണ്ടും ചൂടാക്കി ഉപയോഗിക്കാം. തന്റെ രണ്ടാം ബഹിരകാശ യാത്രയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്സമൂസയോടുള്ള പ്രിയം അവര്‍ തുറന്നു പറഞ്ഞത്. ആ യാത്രയില്‍ അവർ ഒരു പാക്കറ്റ് സമൂസ കൂടി കൊണ്ടുപോയിരുന്നു, അപ്പോള്‍പിന്നെ ബഹിരാകാശത്ത് പോയ Read More…

Oddly News

മുഖ്യമന്ത്രിയുടെ സമൂസ ആരാണ് കഴിച്ചത്? അന്വേഷിക്കാന്‍ സിഐഡി! പരിഹസിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിക്കായി തയാറാക്കിവച്ച സമൂസയു കേക്കും ആരാണ് കഴിച്ചത്? സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. അദ്ദേഹത്തിനായി പറഞ്ഞ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഓർഡർ തെറ്റായി അദ്ദേഹത്തിന്റെ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയതായി അ​ന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണാതായത്. ഒരു വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു . കേക്കും സമൂസയും അടങ്ങിയ മൂന്ന് പെട്ടികൾ നിരുത്തരവാദപരമായി ഉപയോഗിച്ചത് സർക്കാർ വിരുദ്ധ നടപടിയാണെന്നാണ് Read More…