രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ക്ഷേത്രത്തില്‍വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി ഇരുപതുകാരി. ബംഗാളിലെ സുന്ദര്‍ബന്‍സില്‍ ഗ്രാമവാസികളാണ് ആഘോഷമായി റിയ (19)യുടെയും രാഖി(20)യുടെയും വിവാഹം നടത്തിയത്. പ്രഫഷനല്‍ നര്‍ത്തകരാണ് റിയയും രാഖിയും. ക്ഷേത്രത്തില്‍വച്ച് നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു. ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കുമെന്നും ഇരു കുടുംബങ്ങളെയും വിവാഹക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിയ പറഞ്ഞു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ Read More…

