The Origin Story

സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍

ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…